ബോളിവുഡ് നടനും സംവിധായകനുമായ നീരജ് വോറ അന്തരിച്ചു
ബോളിവുഡ് സംവിധായകൻ അന്തരിച്ചു
ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന ഇദ്ദേഹം നീർഘനാളായി കോമായിൽ ആയിരുന്നു.
വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം. കമ്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ നീരജ് അഭിനയിച്ചു. ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു നീരജ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരങ്ങളും നീരജിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.